Saturday, June 9, 2012

നഷ്ടം

മറക്കാന്‍ കഴിയാത്ത ഒരു പാട് ഓര്‍മ്മകള്‍ മനസിലേക്ക് തിരികെയെത്തുമ്പോള്‍ എല്ലാം മറന്നു പുതിയൊരു ജീവിതം തുടങ്ങുവതെങ്ങനെ ?? ഓര്‍മകളുടെ തണലില്‍ നിന്നും മറവികളുടെ വെയില്‍ ചൂടിലേക്ക് ഇറങ്ങാന്‍ കഴിയുവതെങ്ങനെ ....... തെല്ലോരശ്വസമായി മഴ പെയ്തത് മറക്കാന്‍ തുടങ്ങുമോര്‍മകളിലേക്ക് ഒരു മടക്ക യാത്രയാകട്ടെ .........

Thursday, August 5, 2010

മഴത്തുള്ളികള്‍




നിഷ്കളങ്കതയുടെ ബാല്യത്തിലും മഴത്തുള്ളികള്‍..
സ്വപ്നങ്ങളുടെ കൗമാരത്തിലും മഴത്തുള്ളികള്‍...
പ്രണയം നിറഞ്ഞ യൗവനങ്ങളിലും മഴത്തുള്ളികള്‍.
ഓര്‍മകളുടെ നല്ല ദിനങ്ങള്‍ സമ്മാനിച്ച്‌,
നീ വീണ്ടും പെയ്യുന്നു എനിക്കായ്.........
നന്മതന്‍ എന്‍ കൊച്ചു സ്വപ്നങ്ങളില്‍..!
ദുഖങ്ങളില്‍ നിറയുമെന്‍ മനസ്സില്‍ മാത്രമെന്തേ..
നീ ഇത് വരെ പെമാരിയാകുന്നു..
കാത്തിരിപ്പൂ ഞാന്‍ ആഹ്ലാദത്തിന്‍
ഒരു കുഞ്ഞു മഴതുള്ളിക്കായ് .....

Sunday, August 1, 2010

മാതാവ്‌, സ്നേഹത്തിന്റെ ഉറവിടം.


ഒരു കഥയില്‍ നിന്ന് തുടങ്ങാം, രാത്രി വീട്ടില്‍ കള്ളന്‍ കയറിയ വിവരം വീട്ടുകാര്‍ അറിഞ്ഞു. ആകെ ഒച്ചയും ബഹളവുമായി അയല്‍വാസികളും മറ്റുള്ളവരും ഓടി വന്നു. കള്ളനെ പിടിക്കാനുള്ള ശ്രമമായി. പക്ഷെ എവിടെയും കാണുന്നില്ല സാധ്യതയുള്ള എല്ലാ സ്ഥലത്തും നോക്കി, അവസാനം പരിസരത്തുള്ള പള്ളിയുടെ വാതില്‍ വെറുതെ ഒന്ന് തുറന്നു നോക്കി അതാ കള്ളന്‍ നിസ്കരിക്കുന്നു. " അമ്പട കള്ളാ ഓടി വന്നു കൈ കെട്ടിയിരിക്കുകായ അല്ലെ..". അപരിചിതനായ യുവാവിനെ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നു പൊതിരെ പെരുമാറി രാജസന്നിധിയില്‍ ഏല്പിച്ചു. രാജകല്പന പ്രകാരം യുവാവിന്റെ രണ്ടു കൈകാലുകളും വെട്ടി മാറ്റി. കണ്ണുകള്‍ ചൂയ്നെടുത്തു.കള്ളനെ കൈയോടെ പിടിച്ച സന്തോഷത്താല്‍ ജനങ്ങള്‍ കുറ്റവാളികള്‍ക്ക് പാഠം ആകാനായി യുവാവിനെ തെരുവിലൂടെ വലിചിയച്ചു. "ഹാദ ജസ്സാ ഉസ്സാരിഖ് മോഷ്ടാവിനു ലഭിക്കുന്ന ശിക്ഷയാണിത് " ജനങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. " ഓ ജനങ്ങളെ ഇത് കട്ടതിനുള്ള ശിക്ഷയാണെന്നു പറയരുത്.ഉമ്മയുടെ സമ്മതമില്ലാതെ തവാഫ്ഫ് ചെയ്യാന്‍ മക്കയിലേക്ക് പുറപ്പെട്ടവന്റെ ശിക്ഷയാണിതെന്നു പറയു. " യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ കേട്ട ജനങ്ങള്‍ കാര്യമന്യേഷിച്ചു.അദ്ദേഹം നടന്ന സംഭവം വിവരിച്ചു.ഞാന്‍ ത്വവാഫ്ഫ് ചെയ്യാന്‍ ഉദ്ദേശിച്ചു മക്കയിക്ക് പുറപ്പെടാന്‍ ഉമ്മയോട് അനുവാദം ചോദിച്ചു. ഉമ്മ സമ്മതം തന്നില്ല, സമ്മതമില്ലാതെ ഞാന്‍ പുറപ്പെട്ടു. എന്നെ വിട്ടു പിരിയാന്‍ സാധിക്കാത്ത ഉമ്മ ഖല്ബ് പൊട്ടി ദുആ ചെയ്തു " പടച്ചവനെ എന്നെ വിഷമിപ്പിച്ചു പോകുന്ന എന്‍റെ മകന് ന്നെ ശിക്ഷ കൊടുക്കേണമേ " ജനങ്ങള്‍ ഇദ്ദേഹത്തെ ഉമ്മയാട് അടുക്കല്‍ എത്തിച്ചു സത്യം ബോധ്യപ്പെട്ടു. മക്കയിലേക്കുള്ള യാത്ര മദ്ധ്യേ പള്ളിയില്‍ കയറി നീണ്ട നിസ്കാരം നിര്‍വഹിക്കുന്നതിനിടയില്‍ ഒരു മഹാനായ ശൈഖിനു അനുഭവികേണ്ടി വന്ന വിഷമങ്ങളും കഅബ കാണാതെ തിരിച്ചുവരേണ്ടി വന്ന ദുരവസ്ഥയും ഒന്നാലോചിച്ചു നോക്കൂ. അംഗ വൈകല്യം സംഭവിച്ച തന്റെ മകനെ കാണാന്‍ കരുത്തില്ലാതെ ആ മാതാവ്‌ മകന് മാപ്പ് കൊടുത്തതും.ഇരുവരുടെയും റൂഹ് തിരിച്ചു പിടിക്കാന്‍ ദുആ ചെയ്തതും ദുആ സ്വീകരിച്ചതും കഥയുടെ ബാക്കി ഭാഗം.

ഉമ്മ സ്നേഹ സാഗരമാണ് ഒരു കാലത്തും വറ്റാത്ത മഹാ സമുദ്രം. ഏതു കുറ്റത്തിനും മാപ്പ് നല്‍കുന്ന മഹാ മനസ്സ്. ഭാര്യയുടെ വാക്ക് കേട്ടു മാതാവിന്റെ കരള്‍ പറിച്ചു കൈയില്‍ പിടിച്ചു മകന്‍ ഓടുകയാണ്. ഓട്ടത്തിനിടയില്‍ മുട്ടുകുത്തിവീണ മകനോട്‌ കൈയിലുള്ള കരള്‍ ചോദിക്കുകയാണ് "മകനെ നിനക്ക് വേദനിച്ചോ ?. ഭാവനത്മഗമായ കവിയുടെ വരികള്‍ മാതൃ മനസിന്റെ വിശാലതയാണ്‌ വിവരിക്കുന്നത്.
നാട് വിട്ട മകന്‍ വീടുമായോ കുടുംബമയോ യാതൊരു ബന്ധവുമില്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു നാള്‍ അവന്‍ തിരിച്ചു വരികയാണ്‌ അതും രാത്രി രണ്ടു മണിക്ക്, അവന്‍ കതകിനു മുട്ടി ഉമ്മ വാതില്‍ തുറന്നു. നീ ചോറ് തിന്നോ ? ഇല്ല . രണ്ടു പേരും അടുക്കളയിലേക്കു നീങ്ങി. ആശ്ചര്യം ! മകന്റെ ഭക്ഷണം അവിടെ റെഡി ആയിരുന്നു. ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു , ആരെങ്കിലും പറഞ്ഞിരുന്നോ ?? മകന്റെ ചോദ്യത്തിന് ഉമ്മ മറുപടി പറഞ്ഞു. ദിവസവും ഞാന്‍ നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ട് എന്‍റെ മോന്‍ ചിലപ്പോള്‍ വന്നാലോ ?! വീട് വിട്ടിറങ്ങുന്ന മക്കള്‍, നാട് വിടുന്ന മക്കള്‍, ഇവരരിയുന്നോ ഇവരെയോര്‍ത്തു ഉരുകി തീരുന്ന ഒരു മാതൃ ഹൃദയത്തിന്റെ നോവ്‌.

പെറ്റുമ്മയോളം സ്നേഹമുള്ള ഒരാളും ഇന്നില്ലെന്ന തിരിച്ചറിവ് മക്കളുടെ മനസ്സില്‍ പതിയണം. ചില ഉമ്മമാര്‍ക്ക് സ്നേഹം പ്രകടിപിക്കാനും മക്കളെ ബോധ്യപെടുതനുമുള്ള കഴിവ് ഇല്ലായിരിക്കാം. നൊന്തു പെറ്റവര്‍ക്ക് മക്കളെ അകറ്റാന്‍ കഴിയില്ല. കന്നി പ്രസവം കഴിഞ്ഞു ബെഡ്ഡില്‍ മലര്‍ന്നു കിടക്കുന്ന ഭാര്യ പറഞ്ഞു ഇപ്പോഴാണ്‌ ഉമ്മയുടെ വില മനസിലായത്, ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും എരിവും പുളിയും അവളെ മാതൃതത്തിന്‍റെ വില പഠിപിച്ചു. മാതാവിന്റോടും പിതാവിന്റൊടുമുള്ള കടപാടുകള്‍ വളര വലുതാണ് അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രതിഫലം ഇവിടെ നിന്ന് തന്നെ അനുഭവികേണ്ടി വരും. ഖുര്‍ ആന്‍ ശക്തമായി തന്നെ ഈ വിഷയം പ്രതിപാദിച്ചതായി കാണാം.
അല്ലാഹുവിനല്ലാതെ ഇബാദത് ചെയ്യരുതെന്നും മാതാപിതാകള്‍ക്ക് നന്മ ചെയ്യണമെന്നും നാം വിധിച്ചിരിക്കുന്നു. അവര്‍ക്ക് പ്രായമായാല്‍ അവരുടെ മനസ്സ് വേദനിക്കുന്ന കാര്യങ്ങള്‍ പറയരുത്, അവര വിരട്ടരുത്‌,അവരോടു മാന്യമായി സംസാരിക്കുക്ക, നന്മയുടെ ചിറക് താഴ്ത്തി കൊടുക്കുക . റബ്ബിര്‍ഹംഹുമ കമാ റബ്ബയാനി സഹീറ എന്ന് ദുആ ചെയ്യുക. മാതാപിതാക്കളില്‍ മാതാവിനാണ് ഒന്നാം സ്ഥാനം. ആര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യേണ്ടതെന്ന് നബിയോട് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഉമ്മുക(നിന്‍റെ ഉമ്മയ്ക്ക്) എന്ന്. മൂന്നു തവണയും ഈ ചോദ്യം ആവര്‍ത്തിച്ച്ചപ്പോഴും മറുപടി ഉമ്മുക എന്ന് തന്നെയായിരുന്നു നാലാം തവണയാണ് പിതാവിന്റെ പേര് പറഞ്ഞത്. (ബുഖാരി).
"ആയിരം പെറ്റുമ്മ വന്നാല്‍ സ്വന്തം പോറ്റുമ്മ ആയിടുമോ" ?

Tuesday, July 27, 2010

മഴ


എന്‍റെ ജീവിതത്തിലെ സ്വപ്നങ്ങളും ചിന്തകളും ഒരിക്കലും പെയ്തു തീരാത്ത മഴ പോലെയാണ്. ചില സമയങ്ങളില്‍ അത് എന്നെ വല്ലാതെ നനച്ചു കളയും, ആ മഴയില്‍ നനഞ്ഞു കുളിക്കണം എന്ന് ആഗ്രഹിക്കുമ്പോള്‍ തകര്‍ത്തു പെയ്യാതെ എന്നെ കൊതിപ്പിച്ചു എവിടെയ്കോ മറയ്യുന്ന ചാറ്റല്‍ മഴ. എങ്കിലും ഞാനെന്നും മഴയെ വല്ലാതെ സ്നേഹിക്കുന്നു.. കാരണം മഴ എന്നില്‍ നിറച്ചത് ഒരു പാട് നല്ല ഓര്‍മകളാണ് അതോടൊപ്പം മറക്കാന്‍ ആഗ്രഹിക്കുന്ന ചില ഓര്‍മ്മകളും .....

Tuesday, July 6, 2010

ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി..

അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ആയി. എന്ത്‌ എഴുതണം ?അറിയില്ല.! എങ്ങനെ എഴുതണം ? അതും അറിയില്ല എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഉള്ളത്പോലെ എഴുതാന്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നും മനസ്സില്‍ തെളിയുന്നില്ല എങ്കിലും എന്തെന്കിലുമുണ്ടാകും ... കാത്തിരിക്കുക എന്റെ കൊച്ചു കൊച്ചു എഴുത്തുകള്‍ക്കായി...........നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ടു സ്നേഹ പൂര്‍വ്വം...........